ഒഴിപ്പിക്കല്‍ നാടകം ചിറപ്പ് മഹോത്സവം തകര്‍ക്കാന്‍ - ബിജെപി

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (16:54 IST)
ആലപ്പുഴയുടെ സാംസ്കാരിക ഉത്സവമായ ചിറപ്പ് മഹോത്സവം തകര്‍ക്കുന്നതിനു വേണ്ടി സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തിയ അടവുനയത്തിന്റെ ഭാഗമാണ് ചിറപ്പു തുടങ്ങുന്നതിന്റെ തലേ ദിവസം വൈകിട്ട് നടത്തിയ ഒഴിപ്പിക്കല്‍ നാടകമെന്ന്  ബിജെപി സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭാ ഉപാധ്യക്ഷനുമായ സി കൃഷ്ണകുമാര്‍.
 
ഇത്രയും നാള്‍ തെരുവു കയ്യേറി കാല്‍നട യാത്രക്കാര്‍ക്കുപോലും ബുദ്ധിമുട്ടുണ്ടാക്കി കച്ചവടം ചെയ്തവരെ ഒഴിപ്പിക്കാന്‍ തയ്യാറാകാതിരുന്ന പൊതുമരാമത്തുമന്ത്രിയും നഗരസഭാ ചെയര്‍മാനും വര്‍ഷങ്ങളായി ചിറപ്പ് ഉത്സവത്തിനുമാത്രം കച്ചവടം ചെയ്യുന്നവരെ ഒഴിവാക്കി തെരുവ് കയ്യേറ്റക്കാര്‍ക്ക് വീണ്ടും ഒത്താശ ചെയ്തു കൊണ്ട് ചിറപ്പ് ഉത്സവത്തിന്റെ ശോഭ കെടുത്തുകയായിരുന്നു. ഇടതു-വലതു മുന്നണി നേതാക്കളുടെ ബിനാമികളാണ് തെരുവു കയ്യേറി കച്ചവടം ചെയ്യുന്നവരില്‍ അധികവും. ഇപ്പോള്‍ തെരുവുകളിലെ മാലിന്യം നീക്കം ചെയ്യാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ഇവര്‍. മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ വിഷയത്തിലും ഇതേ അടവുനയം തന്നെയാണ് ഇവര്‍ പിന്തുടര്‍ന്നത് - സി കൃഷ്ണകുമാര്‍.
 
ബിജെപി ആലപ്പുഴ നിയോജകമണ്ഡലം ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടിക്കറ്റ് റീഫണ്ടിങ്ങിൽ പുതിയ മാറ്റങ്ങളുമായി റെയിൽവേ, 72 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ മുഴുവൻ തുക, ഈ മാറ്റങ്ങൾ അറിയാം

ഹോർമൂസ് കടലിടുക്കിന് പകരം പുതിയ വ്യാപര റൂട്ട് ശക്തിപ്പെടുത്താൻ യുഎഇയും സൗദിയും, കടൽ- കര ഗതാഗതം ഒരുപോലെ ഉറപ്പാക്കും

പശ്ചിമേഷ്യയിൽ യുദ്ധസന്നാഹം കടുപ്പിച്ച് അമേരിക്ക, വെടിനിർത്തലിൻ്റെ മറവിൽ ആയിരക്കണക്കിന് എലൈറ്റ് സൈനികരെ വിന്യസിക്കുന്നതായി റിപ്പോർട്ട്

US - Iran Conflict: 'മെയിൻ' ആകാൻ പാക്കിസ്ഥാൻ; യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്കു മധ്യസ്ഥത വഹിച്ചേക്കും

പോസ്റ്റല്‍ ബാലറ്റ്: ഉദ്യോഗസ്ഥര്‍ മാര്‍ച്ച് 24ന് ഫോം 12 നല്‍കണം

അടുത്ത ലേഖനം
Show comments