കോ-ഓപ്പറേറ്റീവ് ജീവനക്കാരന്റെ മരണം: കൊന്നതാണെങ്കിൽ എന്തിനു കൊന്നെന്നും ആരാണ് കൊലക്കുപിന്നിലെന്നും ജനങ്ങൾക്കറിയണം; സിപിഎം ലോക്കൽ സെക്രട്ടറിയെ ആയുധമാക്കി സുരേന്ദ്രൻ
കടകംപള്ളി വീണ്ടും പുകയുന്നു . . ലോക്കൽ സെക്രട്ടറിയെ ആയുധമാക്കി സുരേന്ദ്രൻ
Publish Date: Mon, 11 Dec 2017 (16:59 IST)
Updated Date: Mon, 11 Dec 2017 (17:03 IST)
കടകംപള്ളി കോ-ഓപ്പറേറ്റീവ് ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം ലോക്കല്‍ സെക്രട്ടറി ഉന്നയിച്ച ആരോപണം അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രന്‍. ഈ വിവരം നേരത്തെ തുറന്നു പറഞ്ഞ വ്യക്തിയാണ് താന്‍. അന്ന് തനിക്കെതിരെ വക്കീല്‍ നോട്ടീസയച്ച് മുങ്ങുകയാണ് മന്ത്രിയുടെ സ്വന്തക്കാരനായ പ്രസിഡന്റ് ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാത്രമല്ല ലോക്കല്‍ സെക്രട്ടറിയുടെ ആരോപണം അടിയന്തരമായി അന്വേഷിക്കാന്‍ കേരള പൊലീസ് തയ്യാറാവണമെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.