Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ശബരിമല’യിലൂടെ കെ സുധാകരന്‍ ബിജെപിയിലേക്കോ ?; രാഹുലിനെ തള്ളിപ്പറഞ്ഞ നേതാവിനെ ക്ഷണിച്ച് നളിൻ കുമാർ കട്ടീൽ എംപി

‘ശബരിമല’യിലൂടെ കെ സുധാകരന്‍ ബിജെപിയിലേക്കോ ?; രാഹുലിനെ തള്ളിപ്പറഞ്ഞ നേതാവിനെ ക്ഷണിച്ച് നളിൻ കുമാർ കട്ടീൽ എംപി

‘ശബരിമല’യിലൂടെ കെ സുധാകരന്‍ ബിജെപിയിലേക്കോ ?; രാഹുലിനെ തള്ളിപ്പറഞ്ഞ നേതാവിനെ ക്ഷണിച്ച് നളിൻ കുമാർ കട്ടീൽ എംപി
കാസര്‍ഗോഡ് , വ്യാഴം, 1 നവം‌ബര്‍ 2018 (14:48 IST)
ശബരിമല സ്‌ത്രീ പ്രവേശനത്തെ അനുകൂലിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞ കെ സുധാകരനെ ബിജെപിയിലേക്ക് പരോക്ഷമായി ക്ഷണിച്ച് നളിൻ കുമാർ കട്ടീൽ എംപി.

ആത്മാഭിമാനമുള്ള കോൺഗ്രസുകാർ ഇപ്പോൾ ബിജെപിയിൽ അണിചേരുകയാണ്. രാജ്യത്തെ ഭക്തജനങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാനാണ് സുധാകരൻ സമരത്തിനിറങ്ങുന്നതെങ്കിൽ അദ്ദേഹം ബിജെപിയിൽ ചേർന്നു രംഗത്തിറങ്ങുന്നതാണ് ഉചിതമെന്ന് നളിൻ കുമാർ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ നിർദ്ദേശം അനുസരിക്കാൻ സുധാകരൻ ബാദ്ധ്യസ്ഥനല്ലേ എന്നും നളിൻകുമാർ കട്ടീൽ ചോദിച്ചു. ശബരിമലയെ തകർക്കാൻ വേണ്ടി മാത്രം അധികാരത്തിലേറിയ രാജാവിനെ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശനത്തിൽ കെപിസിസിയെ തള്ളി രാഹുൽ ഗാന്ധി രംഗത്തുവന്നതിനു പിന്നാലെ തിരിച്ചടിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ രംഗത്ത് വന്നിരുന്നു.

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നശിക്കും. ഭക്ത ജനങ്ങളെ കൂടെ നിര്‍ത്തിയില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരുമെന്നുമാണ് കഴിഞ്ഞ ദിവസം സുധാകരന്‍ വ്യക്തമാക്കിയത്.

വിശ്വാസികളെ ഒപ്പം നിര്‍ത്താനായില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ വാട്ടര്‍ ലൂ ആകും.  ശബരിലയില്‍ ബിജെപി നേട്ടമുണ്ടാക്കുന്നത് അനുവദിക്കരുതെന്നും. അതിനാല്‍ വിശ്വാസികള്‍ക്കൊപ്പം പാര്‍ട്ടി നില്‍ക്കണമെന്നും കാസര്‍ഗോഡ് നടന്ന പരിപാടിയില്‍ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

ശബരിമല സ്‌ത്രീ പ്രവേശനത്തെ അനുകൂലിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിന് മറുപടിയായിട്ടാണ് സുധാകരന്‍ നിലപാടറയിച്ചത്.

സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അവര്‍ക്ക് എവിടെയും പോകാന്‍ അനുമതിയുണ്ടാവണമെന്നുമാണ് രാഹുല്‍ അഭിപ്രായപ്പെട്ടത്.

വ്യക്തിപരമായി സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ താന്‍ എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യത്യസ്തമായ നിലപാടാണ് ഉള്ളതെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോണിൽ സംസാരിച്ച് ടിപ്പർ ഓടിച്ചു; ഡ്രൈവർക്ക് കിട്ടിയ ശിക്ഷ 14 ദിവസം ജനറൽ ആശുപത്രി ശുചീകരണം