Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേങ്ങരയിലേക്ക് കൊണ്ടുവന്ന 79 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

വേങ്ങരയിലേക്ക് കൊണ്ടുവന്ന കള്ളപ്പണം പിടികൂടി

Vengara
മലപ്പുറം , ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (11:57 IST)
നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം വേങ്ങര മണ്ഡലത്തിലേക്ക് കൊണ്ടുവന്ന 79 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. വേങ്ങര സ്വദേശികളായ അബ്ദുറഹ്മാന്‍, സിദ്ദീഖ് എന്നിവരെയാണ് വാഹനപരിശോധനക്കിടെ കുറ്റിപ്പുറത്ത് വെച്ച് പിടികൂടിയത്. 
 
വേങ്ങരയിലേക്ക് കൊണ്ടു വരികയായിരുന്ന പണമാണ് പിടികൂടിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി കാര്‍ മാര്‍ഗ്ഗം പണം വേങ്ങരയിലെത്തിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു.  
 
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കര്‍ശന പരിശോധനയിലാണ് ഇത്രയും തുക പൊലീസ് പിടികൂടിയത്.   കഴിഞ്ഞ ദിവസം ഒമ്പത് ലക്ഷം രൂപ പൊലീസ് പിടികൂടിയിരുന്നു. ഇനിയും തുടര്‍ പരിശോധനകളുണ്ടാവുമെന്നും പൊലീസ് അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഎസ്ടിയെ പരാജയപ്പെടുത്താൻ ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി; ഇന്ത്യ ഇന്ന് വ്യാപാരത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമായി മാറി