Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുടിവെട്ടിയതിന് അമ്മ വഴക്ക് പറഞ്ഞു; എട്ടാം ക്ലാസുകാരൻ തൂങ്ങിമരിച്ചു

സ്വന്തം ഇഷ്ടപ്രകാരം മുടി വെട്ടുന്നതിനെച്ചൊല്ലി അഭിജിത്ത് മാതാവുമായി കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു.

മുടിവെട്ടിയതിന് അമ്മ വഴക്ക് പറഞ്ഞു; എട്ടാം ക്ലാസുകാരൻ തൂങ്ങിമരിച്ചു
, ശനി, 11 മെയ് 2019 (07:47 IST)
ഇഷ്ടപ്രകാരം മുടിവെട്ടിയതിന് അമ്മ വഴക്ക് പറഞ്ഞതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു നിലയിൽ. വള്ളികുന്നം പുത്തൻചന്ത സുബിജാലയത്തിൽ ശ്രീജയുടെയും പരേതനായ ജയന്റെയും മകൻ അഭിജിത്ത് ആണ് മരിച്ചത്. 
 
കളിക്കാനായി പുറത്തു പോയിരുന്ന അനുജൻ ആനന്ദ് ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെ തിരികെ വീട്ടിലെത്തിയപ്പോഴാണ് അഭിജിത്തിനെ കിടപ്പുമുറിയിലെ ഉത്തരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഈ സമയം ശ്രീജ ജോലി സ്ഥലത്തായിരുന്നു. 
 
സ്വന്തം ഇഷ്ടപ്രകാരം മുടി വെട്ടുന്നതിനെച്ചൊല്ലി അഭിജിത്ത് മാതാവുമായി കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാകാം തൂങ്ങി മരിച്ചതെന്നാണ് നിഗമനം. വള്ളികുന്നം അമൃത വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്‍ വാതുവെപ്പിനെ എതിര്‍ത്തു; യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആസിഡ് കുടിപ്പിച്ച് കൊന്നു