കിടത്തി ചികിത്സയ്ക്ക് 5000 രൂപ കൈക്കൂലി, ഡോക്ടര്‍ അറസ്റ്റില്‍

ചൊവ്വ, 11 ജൂണ്‍ 2019 (18:43 IST)
കിടത്തി ചികിത്സയ്ക്ക് അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട ആയുര്‍വേദ ഡോക്ടറെ അധികാരികള്‍ വലയിലാക്കി. കോട്ടയം ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ മര്‍മ്മചികിത്സാ വിഭാഗം ഡോക്ടറായ അബ്ദുള്ളയാണ് വിജിലന്‍സിന്റെ പിടിയിലായത്.
 
തോട്ടയ്ക്കാട് സ്വദേശി ശ്രീകുമാറാണ് വെരിക്കോസ് വെയിന്‍ ചികിത്സായ്ക്കായി ആയുര്‍വേദ ആശുപത്രിയിലെത്തിയത്. എന്നാല്‍ കിടത്തി ചികിത്സയ്ക്ക് ബെഡ് ഒഴിവില്ലെന്നും അത്യാവശ്യമാണെങ്കില്‍ പതിനായിരം രൂപ കൈക്കൂലി വേണമെന്നും ഡോക്ടര്‍ ശ്രീകുമാറിനോട് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ശ്രീകുമാര്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
 
വിജിലന്‍സിന്റെ ഉപദേശ പ്രകാരം നാഫ്തലിന്‍ പുരട്ടിയ അയ്യായിരം രൂപയുടെ നോട്ടുകള്‍ ശ്രീകുമാര്‍ ഡോക്ടര്‍ക്ക് നല്‍കിയതും വിജിലന്‍സ് ഡോക്ടറെ കൈയോടെ പിടികൂടി. കാരാപ്പുഴ മാളികപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഡോക്ടര്‍ അബ്ദുള്ള ലക്ഷദ്വീപ് തോട്ടത്തിങ്കര വീട്ടിലെ അംഗമാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മുത്തശ്ശിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഫെയിസ്ബുക്കിൽ ലൈവിൽ വന്ന് യുവാവ്, ക്രൂരമായ സംഭവം ഇങ്ങനെ !