Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈക്കൂലിക്കേസിൽ പുറത്തായ സബ് രജിസ്ട്രാർക്കെതിരെ വീണ്ടും കേസുകൾ

കൈക്കൂലിക്കേസിൽ പുറത്തായ സബ് രജിസ്ട്രാർക്കെതിരെ വീണ്ടും കേസുകൾ
, ഞായര്‍, 6 ഓഗസ്റ്റ് 2023 (18:19 IST)
കോഴിക്കോട് : അടുത്തിടെ കൈക്കൂലി കേസിൽ ശിക്ഷ ലഭിച്ചു സർക്കാർ സർവീസിൽ നിന്ന് പുറത്തായ സബ് രജിസ്ട്രാർക്കെതിരെ വീണ്ടും കേസുകൾ എന്ന് റിപ്പോർട്ട്. കോഴിക്കോട് ചേവായൂരിൽ സബ് രജിസ്ട്രാർ ആയിരിക്കെ അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ സസ്പെൻഷനിലായ പി.കെ.ബീനയെ കേസ് വിധി വന്നതോടെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.
 
സർവീസിൽ നിന്ന് വിരമിച്ച വില്ലേജ് ഓഫീസർ ഭാസ്കരൻ നായർ നൽകിയ പരാതിയിലാണ് ബീനയുടെ ജോലി പോയത്. എന്നാൽ ഹൈക്കോടതി കേസിൽ ബീനയ്ക്ക് ജാമ്യം നൽകിയതിനാൽ നടപടി ഒഴിവാക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
 
എന്നാൽ ജയിൽ ശിക്ഷ അനുഭവിച്ചത്‌ ചൂണ്ടിക്കാട്ടിയായിരുന്നു ഇവരെ സർവീസിൽ നിന്ന് പുറത്താക്കിയത്. ഇതിനിടെ ഇവർ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാൻ ശ്രമിച്ചിട്ടും കേസിനു പിന്നാലെ പോകാൻ ഭാസ്കരൻ നായർ തയ്യാറായി. ഇതാണ് ബീനയ്ക്ക് വിനയായത്. എന്നാൽ പുതിയ റിപ്പോർട്ട് അനുസരിച്ചു ഇവർ സർക്കാർ ഭൂമി മരിച്ചു വിട്ട കേസിലും അനധികൃത സ്വത്ത് സമ്പാദനത്തിലും പ്രതി ആയിരിക്കുകയാണ്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മനുഷ്യാവയവം എന്ന് കബളിപ്പിച്ചു ദുര്മന്ത്രവാദത്തിലൂടെ രണ്ടരലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയിൽ