മലപ്പുറം: കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് വലയിലായി. കാവനൂര്‍ പഞ്ചായത്ത് സെക്രട്ടറി അനില്‍ ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നതിനു കൈക്കൂലി വാങ്ങിയതിനാണ് വിജിലന്‍സിന്റെ പിടിയിലായത്.
കാവനൂര്‍ സ്വദേശിയില്‍ നിന്നാണ് അനില്‍ 5000 രൂപാ കൈക്കൂലി ആവശ്യപ്പെട്ടത്. പിതാവില്‍ നിന്ന് ഇഷ്ടദാനമായി ലഭിച്ച 5 സെറ്റില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അപേക്ഷ തീര്‍പ്പുകല്‍പ്പിക്കാണ് മതിയായ ഫ്രണ്ട് യാസ് ഇല്ലെന്നും പെര്‍മിറ്റു വേണമെങ്കില്‍ കൈക്കൂലിയായി 5000 രൂപാ വേണമെന്നും അനില്‍ ആവശ്യപ്പെട്ടത്.
തുടര്‍ന്ന് പരാതിക്കാരന്‍ മലപുറം വിജിലന്‍സിന്റെ സമീപിച്ചു. വിജിലന്‍സ് ഒരുക്കിയ കെണിയില്‍ വീണ അനിലിനെ പണം വാങ്ങുമ്പോള്‍ കൈയോടെ പിടി കൂടുകയും ചെയ്തു