പാലക്കാട്: കൈക്കൂലി കേസില്‍ പുതു ശേരി പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയിലായി. ബില്‍ഡിംഗ് പെര്‍മിറ്റിനായി ചടയന്‍ കാലായി സ്വദേശി ഗാന്ധി രാജ് നല്‍കിയ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് ഒരുക്കിയ കെണിയില്‍ വീണ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ പുതുശേരി പഞ്ചായത്ത് ഓവര്‍സിയര്‍ ധനീഷ് (35) ആണ് വിജിലന്‍സ് പിടിയിലായത്.
ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കണമെങ്കില്‍ 25000 രൂപാ കൈക്കൂലി നല്‍കണമെന്നായിരുന്നു ഗാന്ധിരാജിനോട് ധനീഷ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഗാന്ധിരാജ് വിജലന്‍സില്‍ പരാതി നല്‍കി. കൈക്കൂലി വാങ്ങിയതും ധനീഷിനെ വിജിലന്‍സ് കൈയോടെ പിടികൂടുകയായിരുന്നു.
ധനീഷ് പലരില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ നടത്തിക്കിട്ടാന്‍ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട് എന്ന് വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് ഡി.വൈ. എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് ധനീഷിനെ അറസ്റ്റ് ചെയ്തത്