Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കി: ക്വാർട്ടേഴ്‌സ് ഒഴിയണമെന്ന് രഹ്നാഫാത്തിമയോട് ബിഎസ്എൻഎല്ലിന്റെ നിർദേശം

സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കി: ക്വാർട്ടേഴ്‌സ് ഒഴിയണമെന്ന് രഹ്നാഫാത്തിമയോട് ബിഎസ്എൻഎല്ലിന്റെ നിർദേശം
, ചൊവ്വ, 30 ജൂണ്‍ 2020 (17:49 IST)
പ്രായപൂർത്തിയാകാത്ത മക്കൾക്ക് ശരീരം ചിത്രം വരക്കാൻ നൽകിയ സംഭവത്തിൽ പോക്‌സോ കേസ് ചുമത്തപ്പെട്ട രഹ്നാ ഫാത്തിമയോട് ക്വാർട്ടേഴ്‌സ് ഒഴിഞ്ഞുകൊടുക്കാൻ ബിഎസ്എൻഎൽ ആവശ്യപ്പെട്ടു. നോട്ടീസ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ പനമ്പിള്ളി നഗറിലെ ക്വാർട്ടേഴ്സ് ഒഴിയണമെന്നാണ് നിർദേശം.
 
കഴിഞ്ഞ മാസം പതിനൊന്നിന് അച്ചടക്ക നടപടിയുടെ ഭാഗമായി ബിഎസ്എൻഎൽ രഹ്നയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.ഇതിനുശേഷവും ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന രഹ്നയ്ക്ക് അവിടെ തുടരാൻ  അർഹതയില്ലെന്നുംരഹ്നയ്ക്കെതിരെ ചുമത്തിയിട്ടുള്ള പോക്സോ കേസ് അന്വേഷണത്തിന്റെ ഭാഗമായി ക്വാർട്ടേഴ്സിൽ പൊലീസ് പരിശോധന നടത്തിയത് സ്ഥാപനത്തിന്റെ പേരിന് നാണക്കേടുണ്ടാക്കിയതായും ബിഎസ്എൻഎൽ പറയുന്നു. ക്വാർട്ടേഴ്‌സ് ഒഴിയാത്ത പക്ഷം ബലമായി ഒഴിപ്പിക്കൽ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നോട്ടിസിൽ നൽകിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്എസ്എൽസി പരീക്ഷയിൽ മാർക്ക് കുറഞ്ഞു, കൊല്ലത്ത് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു