ബസ് ചാർജ് വർധിപ്പിക്കും; മിനിമം ചാർജ് 8 രൂപ

മിനിമം ചാർജ് 8 രൂപയാക്കിയേക്കും

Webdunia
ബുധന്‍, 14 ഫെബ്രുവരി 2018 (09:40 IST)
ബസുകളിലെ മിനിമം ചാര്‍ജ്‌ എട്ടു രൂപയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാർ തീരുമാനം. ജനങ്ങള്‍ക്ക്‌ അമിതഭാരം ഉണ്ടാകാത്ത രീതിയില്‍ നിരക്കു കൂട്ടാനാണ്‌ മുന്നണി യോഗത്തിന്റെ നിര്‍ദേശം. ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായേക്കും. 
 
വിദ്യാര്‍ഥികളുടെ നിരക്കിലും ആനുപാതിക വര്‍ധന ഉണ്ടാകാൻ സാധ്യതയുണ്ട്. എൽഡിഎഫ്‌ മുന്നണിയുടെ നിര്‍ദേശം പ്രാബല്യത്തിലായാല്‍ ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജ്‌ ഏഴു രൂപയില്‍നിന്ന്‌ എട്ടു രൂപയാകും. ഫാസ്‌റ്റ്‌ പാസഞ്ചറുകളില്‍ മിനിമം ചാര്‍ജ്‌ പത്തില്‍നിന്നു 11 രൂപയാകും. സൂപ്പര്‍ എക്‌സ്‌പ്രസ്‌ നിരക്ക്‌ 13-ല്‍ നിന്ന്‌ 15 ആകും. 
 
ഇന്നലെ വിളിച്ചുചേര്‍ത്ത മുന്നണി യോഗമാണു ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കാനുള്ള അനുമതി സർക്കാരിനു നല്‍കിയത്‌. മുന്നണി നിര്‍ദേശത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച്‌ സര്‍ക്കാര്‍ അന്തിമതീരുമാനമെടുക്കുമെന്ന്‌ എല്‍ഡിഎഫ്‌ യോഗത്തിനു ശേഷം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

LDF 3.0: സർവ്വം എൽഡിഎഫ്; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് വിവിധ സർവ്വേകൾ

അടുത്ത ലേഖനം
Show comments