Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസ് ചാർജ് കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്‌തു,ബസ്സുകൾക്ക് കൂടിയ നിരക്ക് ഈടാക്കാം

ബസ് ചാർജ് കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്‌തു,ബസ്സുകൾക്ക് കൂടിയ നിരക്ക് ഈടാക്കാം
കൊച്ചി , ചൊവ്വ, 9 ജൂണ്‍ 2020 (17:08 IST)
കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്യാനുള്ള കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. സ്വകാര്യ ബസ് ഉടമകളുടെ ഹർജിയിലാണ് കോടതിയുടെ നടപടി. ഇതോടെ സ്വകാര്യ ബസ്സുകൾക്കും കെഎസ്ആർടി‌സിക്കും അധിക നിരക്ക് ഈടാക്കാം.
 
ലോക്ക്ഡൗൺ കാലാവധി അവസാനിക്കുന്നതുവരെ ഉയർന്ന നിരക്ക് തുടരാമെന്നും സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം ബസ്സിൽ യാത്രക്കാരെ കൊണ്ടുപോവേണ്ടതെന്നും കോടതി നിർദേശിച്ചു.നിരക്ക് വര്‍ധന സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കകം ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി  സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 
 
സർക്കാർ ഉത്തരവ് കോടതി റദ്ദാക്കിയിട്ടില്ല,ഉത്തരവിന് താല്‍ക്കാലിക സ്‌റ്റേ മാത്രമാണ് നല്‍കിയത്.അതേസമയം മുഴുവൻ യാത്രക്കാർക്കും അനുമതി നൽകിയ സാഹചര്യത്തിൽ സംസ്ഥാനത്ത് സ് ചാര്‍ജ് കൂട്ടേണ്ട സാഹചര്യമില്ലെന്നും ഉത്തരവിന്റെ വിശദാംശങ്ങള്‍ ലഭിച്ചതിനുശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ഗതാഗതമന്ത്രി എ‌‌കെ ശശീന്ദ്രൻ പ്രതികരിച്ചു.കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കും മാതാവ് മാധവി രാജെ സിന്ധ്യയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചു