Select Your Language

Notifications

webdunia
webdunia
webdunia
webdunia

40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍

40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 24 ജൂലൈ 2023 (19:40 IST)
40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് സ്വകാര്യ ബസ്സുകളിലുംയാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു. ഇവര്‍ക്ക്  കെഎസ്ആര്‍ടിസി ബസ്സുകളില്‍ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകളില്‍ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവര്‍ക്ക് മാത്രമായിരുന്നു യാത്ര ഇളവ് അനുവദിച്ചിരുന്നത്. ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേത ഉത്തരവ് നല്കിയതെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുൻപരിചയമില്ലാത്ത പെൺകുട്ടികളിൽ നിന്ന് കോളുകൾ, അറ്റൻഡ് ചെയ്താൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ കെണി: മുന്നറിയിപ്പുമായി കേരള പോലീസ്