Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസ് ചാർജ് കൂട്ടും: വിദ്യാർത്ഥികളുടെ നിരക്കും വർധിപ്പിക്കേണ്ടി വരും: ഗതാഗത മന്ത്രി

ബസ് ചാർജ് കൂട്ടും: വിദ്യാർത്ഥികളുടെ നിരക്കും വർധിപ്പിക്കേണ്ടി വരും: ഗതാഗത മന്ത്രി
, ഞായര്‍, 13 മാര്‍ച്ച് 2022 (12:51 IST)
ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമായതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിലവിലെ സാഹചര്യത്തിൽ ബസ് ചാർജ് വർധന അനിവാര്യമാണെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
 
വിദ്യർത്ഥികളുടെ ചാർജ് വർധനവാണ് ബസുടമകൾ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. രണ്ട് രൂപ കൊടുക്കുന്നത് ഇപ്പോൾ വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണ്. അഞ്ച് രൂപ കൊടുത്തിട്ട് അവർ ബാക്കി വാങ്ങിക്കി‌ല്ലെന്നാണ് പറയുന്നത്. രണ്ട് രൂപ വിദ്യാർത്ഥികൾ കൊടുക്കുന്നത് 2012 മുതലാണ് ആരംഭിച്ചത്. ഇപ്പോഴും 2 രൂപ കൊടുക്കുന്നത് വിദ്യാർത്ഥികൾക്ക് ‌തന്നെ മനപ്രയാസമുണ്ടാക്കുന്നുണ്ട്. വിദ്യാർത്ഥികളെ കയറ്റാത്ത ബസുകളുടെ പെർമിറ്റ് കട്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
 
‌ബസ് യാത്രാ നിരക്ക് മിനിമം ചാർജ് 12 രൂപയാക്കണം എന്നാവശ്യപ്പെട്ട് ഉടമകൾ സമരത്തിന് കടക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീ‌പ് അടക്കമുള്ള പ്രതികൾ 12 വാട്‌സാപ്പ് ചാറ്റുകൾ നശിപ്പിച്ചു, വീണ്ടെ‌ടുക്കാൻ ശ്രമവുമായി ക്രൈംബ്രാഞ്ച്