Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് വിശ്വാസമുണ്ടെന്നും പിതാവിനെപ്പോലെ പ്രവര്‍ത്തിക്കുക എന്നതാണ് വെല്ലുവിളിയെന്നും ചാണ്ടി ഉമ്മന്‍

By Election Puthuppalli News

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 9 ഓഗസ്റ്റ് 2023 (07:31 IST)
തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് വിശ്വാസമുണ്ടെന്നും പിതാവിനെപ്പോലെ പ്രവര്‍ത്തിക്കുക എന്നതാണ് വെല്ലുവിളിയെന്നും ചാണ്ടി ഉമ്മന്‍. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം വന്നത്. വൈകാരികതയ്ക്ക് അപ്പുറം തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ മത്സരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പിതാവ് 53 വര്‍ഷത്തോളം ഈ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നുവെന്നും അതിനോട് ഉയര്‍ന്ന് പ്രവര്‍ത്തിക്കുക എന്നത് വലിയൊരു വെല്ലുവിളി ആണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
 
തന്റെ പിതാവ് ജീവിച്ചത് മുഴുവന്‍ കോണ്‍ഗ്രസിന് വേണ്ടിയാണെന്നും ആ പാര്‍ട്ടി ഒരു ദൗത്യമേല്‍പ്പിച്ച് അതിനു വേണ്ടി നില്‍ക്കുക എന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്റെ മാതാവ് നോക്കിനില്‍ക്കെ നടുറോഡില്‍ യുവതിയെ വിവസ്ത്രയാക്കി യുവാവിന്റെ അതിക്രമം: ഇരുവര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്