ഓണത്തിന് നീല-വെള്ളക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ സ്‌പെഷ്യല്‍ അരി നല്‍കുമെന്ന് മന്ത്രി ജിആര്‍ അനില്‍. കൂടാതെ സപ്ലൈക്കോയില്‍ നിന്ന് 13 ഇനം അവശ്യസാധനങ്ങള്‍ക്ക് 2016 ഏപ്രില്‍ മാസത്തെ വിലയാണ് ഈടാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുവിപണിയില്‍ നിന്ന് 1383 രൂപയ്ക്ക് ലഭിക്കുന്ന 13 ഇനസാധനങ്ങള്‍ക്ക് സപൈക്കോയില്‍ 756 രൂപയാണ് വില.
അതേസമയം സര്‍ക്കാര്‍ വാദങ്ങള്‍ പൊള്ളയാണെന്നും വിലക്കയറ്റത്തില്‍ ജനങ്ങള്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. വിപണി ഇടപെടലിലും വിലക്കുറവിലും കേരളത്തിലും മികച്ച മാതൃക ഏതെന്ന് ഭക്ഷ്യമന്ത്രിയും ചോദിച്ചു.