എൽ ഡി എഫിന് ആശ്വാസമായി വട്ടിയൂർക്കാവ് മാത്രം, നാലിടങ്ങളിൽ കോൺഗ്രസിന്റെ തേരോട്ടം

ചിപ്പി പീലിപ്പോസ്

വ്യാഴം, 24 ഒക്‌ടോബര്‍ 2019 (08:52 IST)
ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. അഞ്ചിൽ നാലിടങ്ങളിൽ യു ഡി എഫ് ലീഡ് ഉയർത്തുമ്പോൾ വട്ടിയൂർക്കാവ് മാത്രമാണ് എൽ ഡി എഫിനു ഒരു ആശ്വാസമായി ഉള്ളത്. വട്ടിയൂർക്കാവിൽ എൽ ഡി എഫ് സ്ഥാനാർത്ഥി വി. കെ. പ്രശാന്ത് 315 വോട്ടിന് മുന്നിൽ..
 
അരൂരിൽ എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി ടി. ജെ. വിനോദ് 325 വോട്ടുകൾക്കു മുന്നിൽ. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി ടി. ജെ. വിനോദ് 325 വോട്ടുകൾക്കു മുന്നിൽ. കോന്നയിൽ യുഡിഎഫിന്റെ പി. മോഹൻരാജ് 460 വോട്ടുകൾക്കും മഞ്ചേശ്വരത്ത് എം.സി. കമറുദ്ദീൻ 1100 വോട്ടുകൾക്കു മുന്നിൽ. അരൂരിൽ ഷാനിമോൾ ഉസ്മാൻ 303 വോട്ടുകൾക്ക് മുന്നിൽ.
 
 
ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്കാണ് ആരംഭിച്ചത്. പത്തു മണിയോടെ രാഷ്ട്രീയ ചിത്രം വ്യക്തമാകും. ഉച്ചയ്ക്കു രണ്ടിനു മുൻപ് എല്ലായിടത്തും ഫലം പ്രഖ്യാപിക്കാൻ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കോന്നിയും മഞ്ചേശ്വരവും കോൺഗ്രസ് സൈഡിൽ തന്നെ? ലീഡ് കുത്തനെ ഉയർത്തി മോഹരാജും ഖമറുദ്ദീനും