Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിഗ്നല്‍ ചതിച്ചു; ട്രെയിന്‍ വഴി തെറ്റി ഓടിയത് 160 കിലോമീറ്റര്‍ !

മഹാരാഷ്ട്രയ്ക്ക് പോയ ട്രെയിന്‍ എത്തിയത് മധ്യപ്രദേശില്‍; വഴി തെറ്റിയത് 160 കിലോമീറ്റര്‍

സിഗ്നല്‍ ചതിച്ചു; ട്രെയിന്‍ വഴി തെറ്റി ഓടിയത് 160 കിലോമീറ്റര്‍ !
മുംബൈ , ബുധന്‍, 22 നവം‌ബര്‍ 2017 (15:07 IST)
1500 യാത്രക്കാരുമായി ട്രെയിന്‍ തെറ്റായ വഴിയിലൂടെ യാത്ര ചെയ്തത് 160 കിലോമീറ്റര്‍. ഡല്‍ഹിയില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട ട്രെയിനാണ് വഴിതെറ്റി ഓടിയത്. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ വെച്ചുനടന്ന കിസാന്‍ യാത്രയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന മഹാരാഷ്ട്രയിലേയും രാജസ്ഥാനിലേയും കര്‍ഷകരാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗത്തു നിന്നുണ്ടായ ഈ അനാസ്ഥയില്‍ വലഞ്ഞത്.
 
കഴിഞ്ഞദിവസം രാത്രി പത്തുമണിക്കായിരുന്നു യാത്രക്കാരുമായി ട്രെയിന്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് സ്റ്റേഷനില്‍ നിന്ന് യാത്ര ആരംഭിച്ചത്. എന്നാല്‍ ഇന്ന് രാവിലെ യാത്രക്കാര്‍ ഉണര്‍ന്നു നോക്കിയപ്പോളാണ് ട്രെയിന്‍ മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ബാന്‍മോര്‍ സ്‌റ്റേഷനിലാണ് നില്‍ക്കുന്നതെന്ന് മനസ്സിലായത്. വഴി തെറ്റിയെന്ന് ഡ്രൈവര്‍ക്ക് മനസ്സിലായ ഉടന്‍ ട്രെയിന്‍ അവിടെ നിര്‍ത്തിയിടുകയായിരുന്നു.
 
ആഗ്ര കഴിഞ്ഞ് രാജസ്ഥാനിലെ കോട്ടയിലേക്കായിരുന്നു ട്രെയിന്‍ പോകേണ്ടിയിരുന്നത്. എന്നാല്‍ മഥുര സ്‌റ്റേഷനില്‍ നിന്നും ലഭിച്ച തെറ്റായ സിഗ്നല്‍ മൂലമാണ് ട്രെയിന്‍ വഴി തെറ്റിയതെന്നാണ് ഡ്രൈവര്‍ യാത്രക്കാരോട് പറഞ്ഞത്. ആകെ യാത്രക്കാരില്‍ 200 പേര്‍ സ്ത്രീകളായിരുന്നു. ലക്ഷങ്ങള്‍ വാടക നല്‍കിയായിരുന്നു കര്‍ഷക സംഘടന ട്രെയിന്‍ ബുക്കു ചെയ്തത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകണോ? ഇത്രയും ദുര്‍ബലമാനസരായവരാണോ നമ്മളെ ഭരിക്കേണ്ടത്?