തനിക്കെതിരെ ഉയര്‍ന്ന പീഡന പരാതി നനഞ്ഞ പടക്കമെന്ന് ബിജെപി നേതാവായ സി കൃഷ്ണകുമാര്‍. മുന്‍പുണ്ടായിരുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമാര്‍ ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വിലയിരുത്തി തള്ളികളഞ്ഞതാനെന്നും സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായാണ് തനിക്കെതിരെ പരാതി ഉയര്‍ന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
2014ലാണ് ഗാര്‍ഹിക പീഡന, ലൈംഗിക പീഡന പരാതികള്‍ യുവതി നല്‍കിയത്. ഇതില്‍ ഗാര്‍ഹിക പീഡന പരാതി കോടതി തള്ളികളഞ്ഞു. ലൈംഗിക പീഡന പരാതി അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തി കേസെടുക്കാതെ തള്ളിയതാണെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. വി ഡി സതീശന്‍ പൊട്ടിക്കുമെന്ന് പറഞ്ഞപ്പോള്‍ ആറ്റം ബോംബാകുമെന്നാണ് പ്രതീക്ഷിച്ചത്. 2015ല്‍ പൊട്ടാതെ നനഞ്ഞുപോയ ഓലപ്പടക്കമാണ്. സന്ദീപ് വാര്യരുടെ കെണിയില്‍ പ്രതിപക്ഷ നേതാവ് പെട്ടുപോയതാണെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.