Select Your Language

Notifications

webdunia
webdunia
webdunia
webdunia

Breaking News: അടുത്ത തിരഞ്ഞെടുപ്പില്‍ രാഹുലിന് പാലക്കാട് സീറ്റില്ല

ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായിരുന്നു

Rahul Mamkootathil will not get palakkad seat, Congress Suspended Rahul Mamkootathil, Rahul Mamkootathil allegations resign, Rahul Mamkootathil, Rahul Mamkootathil resigns, Rahul Mamkootathil Case, രാഹുല്‍ മാങ്കൂട്ടത്തില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ക

രേണുക വേണു

Thiruvananthapuram , തിങ്കള്‍, 25 ഓഗസ്റ്റ് 2025 (16:37 IST)
Rahul Mamkootathil

Rahul Mamkootathil: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു സീറ്റ് നല്‍കേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ ഏകദേശ ധാരണ. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ.മുരളീധരന്‍, കെ.സുധാകരന്‍, കെ.സി.വേണുഗോപാല്‍ എന്നിവരാണ് രാഹുലിനെതിരായ കര്‍ക്കശ നിലപാടിനു പിന്നില്‍. 
 
ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായിരുന്നു. എന്നാല്‍ നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങിയത് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാല്‍ അത് ചിലപ്പോള്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. ഷാഫി പറമ്പിലിന്റെ ഇടപെടല്‍ കൂടിയായപ്പോള്‍ കെപിസിസി നേതൃത്വവും നിലപാട് മയപ്പെടുത്തി. 
 
രാഹുലിന്റെ രാജിയില്‍ വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ കെപിസിസി നേതൃത്വം ഇക്കാര്യങ്ങള്‍ അറിയിച്ചു. രാഹുലിനു അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന കെപിസിസി ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഒടുവില്‍ രാജിക്കായി ഉറച്ചുനിന്ന നേതാക്കള്‍ മയപ്പെട്ടത്. 


അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനു സീറ്റ് നല്‍കരുതെന്ന് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയം ദേശീയ തലത്തില്‍ ബിജെപി ഉയര്‍ത്തിക്കാട്ടുമ്പോള്‍, തിരഞ്ഞെടുപ്പില്‍ രാഹുലിനു സീറ്റ് നല്‍കുന്നത് കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും എതിരാളികള്‍ പാര്‍ട്ടിക്കെതിരെ പ്രചാരണ ആയുധമാക്കും എന്നാണ് ആശങ്ക.
 
എംഎല്‍എയായി തുടരാമെങ്കിലും അടുത്ത നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തുമോ എന്ന കാര്യം സംശയമാണ്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ അവധി അപേക്ഷ നല്‍കാനാണ് രാഹുല്‍ മാങ്കൂട്ടത്തിലിനു കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. നിയമസഭയിലെത്തിയാലും രാഹുലിനു കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂടെയല്ലാതെ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേസും പരാതിയും ഇല്ലാത്ത ആരോപണങ്ങളില്‍ രാജി വേണ്ട; അത്തരം കീഴ്‌വഴക്കം കേരളത്തില്‍ ഇല്ലെന്ന് സണ്ണി ജോസഫ്