Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാര്‍ത്ഥിനി നല്‍കിയ പീഡന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല അധ്യാപകന്‍ അറസ്റ്റില്‍

Calicut University Assistant Professor

ശ്രീനു എസ്

, ചൊവ്വ, 27 ജൂലൈ 2021 (08:25 IST)
വിദ്യാര്‍ത്ഥിനി നല്‍കിയ പീഡന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല അധ്യാപകന്‍ അറസ്റ്റില്‍. കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഹാസിസാണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയില്‍ നേരത്തേ ഇയാളെ സര്‍വീസില്‍  നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ കേസ് തേഞ്ഞിപ്പാലം പൊലീസിന് കൈമാറുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു.
 
ഇന്നലെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. 354 വകുപ്പു പ്രകാരമാണ് കേസ്. വിവാഹമോചിതനായ ഇയാള്‍ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് എംഎസ്എഫ് പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോഡ് വികസനത്തിനായി കുരിശടികളും കപ്പേളകളും മാറ്റി സ്ഥാപിക്കണം; മാതൃകയായി സിറോ മലബാര്‍ സഭ