ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. വൈത്തിരി കെ എസ് ഇ ബി ഓഫീസിനടുത്തയിരുന്നു സംഭവം നടന്നത്. ദേശീയപാതയിൽ കാർ പൂർണ്ണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പുൽപ്പള്ളി സ്വദേശി ധനേഷായിരുന്നു കാർ ഓടിച്ചത്. ധനേഷിന്റെ ഭാര്യയും കാറിലുണ്ടായിരുന്നു. കാർ നിർത്തി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു ഇരുവരും. കൽപ്പറ്റ അഗ്നിശമന വകുപ്പും വൈത്തിരി പൊലീസും സ്ഥലത്തെത്തി. ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ പൂർവ്വസ്ഥിതിയിലായി.