Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാധ്യമപ്രവര്‍ത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളെല്ലാം രജിസ്റ്റര്‍ ചെയ്യണം; സർക്കാരിന്റെ ഉത്തരവ് വിവാദത്തിൽ

മാധ്യമപ്രവര്‍ത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളെല്ലാം രജിസ്റ്റര്‍ ചെയ്യണം; സർക്കാരിന്റെ ഉത്തരവ് വിവാദത്തിൽ

മാധ്യമപ്രവര്‍ത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളെല്ലാം രജിസ്റ്റര്‍ ചെയ്യണം; സർക്കാരിന്റെ ഉത്തരവ് വിവാദത്തിൽ
ലക്‌നൗ , വെള്ളി, 31 ഓഗസ്റ്റ് 2018 (12:38 IST)
മാധ്യമങ്ങളുടെ മേൽ നിയന്ത്രണം കൊണ്ടുവരുന്നതിനായി മാധ്യമപ്രവർത്തകരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളെല്ലാം സർക്കാറിന്റെ കീഴിൽ രജിസ്‌റ്റർ ചെയ്യണമെന്ന് യുപി ഗവണ്മെന്റ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലുള്ള സംസ്ഥാന വിവരശേഖരണ വകുപ്പിലാണ് മാധ്യമപ്രവര്‍ത്തകര്‍ വാട്സ്ആപ് ഗ്രൂപ്പുകളെല്ലാം രജിസ്റ്റര്‍ ചെയ്യേണ്ടത്. നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ ഐടി ആക്ടിന് കീഴില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉത്തരവിലുണ്ട്.
 
ഗ്രൂപ്പിന്റെ അഡ്‌മിന്മാർ ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങൾ വകുപ്പിന് കൈമാറണം. ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളവരോ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവരോ ആയ മാധ്യമപ്രവര്‍ത്തര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ സമീപിച്ച് ഇതു സംബന്ധിച്ച വിവരം കൈമാറണം. പുതിയ ഗ്രൂപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിലും വിവരങ്ങൾ വകുപ്പിന് കൈമാറണം. അഡ്മിന്‍ന്മാരുടെ ആധാറിന്റെ കോപ്പിയും ഫോട്ടോയും മറ്റ് അവശ്യ രേഖകളും സമര്‍പ്പിക്കുകയും ചെയ്യണം.
 
നിലവിൽ യു പിയിലെ ലളിത്പൂര്‍ ജില്ലയില്‍ മാത്രമാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. എന്നാൽ ഈ തീരുമാനത്തിനെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ശക്തമായി തുടരുകയാണ്. പൊതുവിവര വകുപ്പ് സംസ്ഥാനത്തിന് പൊതുവായി അങ്ങനെയൊരു നിര്‍ദേശം നല്കിയിട്ടില്ലെന്നും ജില്ലാ അധികാരികള്‍ നല്കിയ നിര്‍ദേശത്തെക്കുറിച്ച് അറിയില്ലെന്നുമാണ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി അവനീഷ് അവസ്തിയുടെ പ്രതികരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നിങ്ങള്‍ക്ക് വേറെ ജോലിയൊന്നുമില്ലെ’; പരാതിക്കാരെ കണ്ടംവഴിയോടിച്ച് സുപ്രീംകോടതി - കേസ് റദ്ദാക്കി