Select Your Language

Notifications

webdunia
webdunia
webdunia
webdunia

10,000 രൂപ ഇനിയും അക്കൌണ്ടിൽ എത്തിയില്ല, ഉടൻ എത്തുമെന്ന് സർക്കാർ

10,000 രൂപ ഇനിയും അക്കൌണ്ടിൽ എത്തിയില്ല, ഉടൻ എത്തുമെന്ന് സർക്കാർ
, വ്യാഴം, 30 ഓഗസ്റ്റ് 2018 (08:38 IST)
പ്രളയത്തെ തുടർന്ന് വീടും സ്വത്തും ഉപേക്ഷിച്ച് ക്യാമ്പിൽ കഴിഞ്ഞിരുന്ന ദുരിതബാധിതർക്ക് നൽകുമെന്ന് പറഞ്ഞിരുന്ന 10,000 രൂപ ഇനിയും കൈമാറാൻ കഴിഞ്ഞിട്ടില്ല. ഇന്നോ നാളെയോ ബാങ്ക് അക്കൌണ്ടുകളിൽ പണം നിക്ഷേപിക്കാൻ കഴിയുമെന്നാണ് സർക്കാർ പറയുന്നത്.
 
രിതബാധിതർക്കു കൈമാറാൻ 14 കലക്ടർമാരുടെയും അക്കൗണ്ടിലേക്ക് ആകെ 242.72 കോടി രൂപ ധനവകുപ്പ് നിക്ഷേപിച്ചു. ഏറ്റവും കൂടുതൽ തുക എറണാകുളം കലക്ടർക്കാണ്– 98 കോടി. ആലപ്പുഴ കലക്ടർക്ക് 47 കോടിയും തൃശൂർ കലക്ടർക്ക് 32 കോടിയും കൈമാറി.
 
കലക്ടർമാർ താലൂക്ക് തലത്തിൽ വിതരണം ചെയ്യുന്നതിനായി തഹസിൽദാർമാരുടെ ട്രഷറി അക്കൗണ്ടിലേക്കു മാറ്റിത്തുടങ്ങി. താലൂക്ക് തലത്തിൽ ദുരിതബാധിതരുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുന്നതിൽ കാലതാമസം വരുന്നതിനാലാണ് പണം നിക്ഷേപിക്കാൻ വൈകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘തിരിച്ചുവന്ന നോട്ടുകളെല്ലാം മാറ്റിക്കൊടുത്തു എന്നാണോ ഈ മരയൂളകള്‍ വിചാരിക്കുന്നത്’ ?- കേന്ദ്രത്തെ ന്യായീകരിച്ച് കെ സുരേന്ദ്രൻ വീണ്ടും