മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അമലാ പോള്‍ ഹൈക്കോടതിയില്‍
പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവം: അമലാ പോള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍
വ്യാജരേഖകള്‍ ഉണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടി അമലപോള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം സമര്‍പ്പിച്ചു. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അമല എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കാനിരിക്കെയാണ് അമലാ പോള്‍ ഹൈക്കോടതിയെ സമീപിച്ചത്
അതേസമയം മറ്റ് സംസ്ഥനങ്ങളില്‍ യാത്ര ചെയ്യുന്നതിനാലാണ് താന്‍ പോണ്ടിച്ചേരിയില്‍ വീട് വാടകയ്ക്ക് എടുത്തതെന്ന് അമല ഹര്‍ജിയില്‍ പറയുന്നു. പുതുച്ചേരിയിലെ വീട്ടില്‍ താന്‍ താമസിക്കാറുണ്ട്. അതുകൊണ്ടാണ് വാഹനം ഈ വീടിന്റെ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും അമല പറയുന്നു.
വ്യാജരേഖകള്‍ ഉണ്ടാക്കി അമല പോള്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവം കൂടുതല്‍ വിവാദത്തിലേക്ക്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടക്കില്ലെന്ന് അമല പോള്‍ മോട്ടോര്‍ വാഹന വകുപ്പിനു മറുപടി നല്‍കിയിരുന്നു.
അഭിനയത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ യാത്ര ചെയ്യുന്ന ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ കേരളത്തില്‍ നികുതി അടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അമല പറയുന്നു. അഭിഭാഷകന്‍ മുഖേനയാണ് അമല മറുപടി നല്‍കിയിരിരുന്നത്.