Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ച് രജിത്കുമാറിനെ കാണാൻ വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്

ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ച് രജിത്കുമാറിനെ കാണാൻ വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്

അഭിറാം മനോഹർ

, തിങ്കള്‍, 16 മാര്‍ച്ച് 2020 (08:30 IST)
ടെലിവിഷൻ റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നിൽ തടിച്ച് കൂടിയവർക്കെതിരെ കേസ്.നേരത്തെ കൊറോണ സ്ഥിരീകരിക്കപ്പെട്ട യു കെ വംശജൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ അണുനശീകരണം നടത്തിയ അതേ ഇടത്തിലാണ് രജിത് ആർമി എന്ന് വിളിക്കുന്ന ഒരു കൂട്ടം ആളുകൾ രജിത് കുമാറിനെ സ്വീകരിക്കാനായി എത്തിചേർന്നത്.കൊവിഡ് 19 പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
 
പേരറിയുന്ന നാല് പേർക്കെതിരെയും കണ്ടാലറിയുന്ന 75 പേർക്കെതിരെയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. മനുഷ്യ ജീവനേക്കാൾ വില താരാരാധനയ്ക്ക് ഇല്ലെന്ന് കളക്‌ടർ സുഹാസ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
 
കളക്‌ടർ എസ് സുഹാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം 
 
കേസ് എടുത്തു !
കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ്‌ അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഗം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും,കണ്ടാലറിയാവുന്ന മറ്റു 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു.
മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല, ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകളെയും ശല്യം ചെയ്യുന്നതിൽ പരാതി നൽകുമെന്ന് പറഞ്ഞു, കൊല്ലത്ത് വയോധികനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി