മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകള്‍ അയച്ചതിന് എന്‍ പ്രശാന്ത് ഐഎഎസിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് എന്‍ പ്രശാന്തിനോട് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകയ്ക്കാണ് ദുരനുഭവം ഉണ്ടായത്. പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ മറുപടി അയച്ചത് എന്‍ പ്രശാന്തല്ലെന്നും താനാണെന്നും എന്‍ പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്ത് പറഞ്ഞു.