Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനിൽ അക്കരെയുടെ വീട്ടിൽ പൂച്ചയുടെ തല, ജനങ്ങളെ ഭയപ്പെടുത്താനെന്ന് എംഎൽഎ

വാർത്തകൾ
, ബുധന്‍, 8 ഏപ്രില്‍ 2020 (10:33 IST)
തൃശൂര്‍: അനില്‍ അക്കര എംഎല്‍എയുടെ വീട്ടിൽ പൂച്ചയുടെ തല കണ്ടെത്തി. തൃശൂർ അടാട്ടുള്ള വീട്ടിലെ തൊഴുത്തിൽ മുടിവച്ചിരുന്ന പാത്രത്തിനുള്ളിലാണ് വെട്ടിമാറ്റിയ നിലയിൽ പൂച്ചയുടെ തല കണ്ടെത്തിയത്. പുലർച്ചെ വീടിന് സമീപത്ത് ഒരാൾ നിൽക്കുന്നത് കണ്ടതായി അയൽവാസികൾ പറഞ്ഞു.  
 
'പൂര്‍ണമായും മൂടിവെച്ച പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടത്. എന്നാല്‍ അത് കാര്യമാക്കാതെ കുഴിച്ചിടുകയും ചെയ്തു. പിന്നീടാണ് പുലര്‍ച്ചെ അഞ്ചരയോടെ ഈ ഭാഗത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ടെന്ന വിവരം അയല്‍വാസികള്‍ പറഞ്ഞത്. ആളുകളെ പേടിപ്പെടുത്താന്‍ ആസൂത്രിതമായി ചിലർ ശ്രമിക്കുകയാണ്' അനിൽ അക്കരെ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വുഹാനിൽ ലോക്‌ഡൗൺ പൂർണമായും പിൻവലിച്ചു, ജനങ്ങൾ പുറത്തിറങ്ങി