Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ശ്രീനു എസ്

, ബുധന്‍, 15 ജൂലൈ 2020 (13:12 IST)
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാന്‍ സാധിക്കും. അതേസമയം സംസ്ഥാനത്തെ പ്ലസ്ടു ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. www.keralaresults.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാന്‍ സാധിക്കും. കൂടാതെ പിആര്‍ഡി, കൈറ്റ് വെബ്‌സൈറ്റുകളിലും ഫലമറിയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
 
എഴുതിയ പരീക്ഷകളുടെ ശരാശരിയും ഇന്റേണല്‍ മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് ഫലം തയ്യാറാക്കിയിരിക്കുന്നത്. കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്നുവിഷയങ്ങളുടെ മാര്‍ക്കിന്റെ ശരാശരിയാണ് റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനായി എടുക്കുന്നത്. എന്നാല്‍ ഒന്നോ രണ്ടോ പരീക്ഷകള്‍ മാത്രം എഴുതിയ വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണയം നടത്തുന്നത് ഇന്റേണല്‍ അസെസ്മെന്റ് പരിഗണച്ചായിരിക്കും. എന്നാല്‍ മാര്‍ക്ക് കുറവെന്ന് തോന്നുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷണല്‍ പരീക്ഷ നടത്താനുള്ള അവസരം ഒരുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും റെക്കോർഡിട്ട് സ്വർണവില, പവന് 36,680 രൂപ