Publish Date: Fri, 02 Jun 2023 (16:33 IST)
Updated Date: Fri, 02 Jun 2023 (16:37 IST)
ആലപ്പുഴ: ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി മഹാദേവിക്കാട് അജിത് ഭവനത്തിൽ അജിത് എന്ന 39 കാരനെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഇരുപത്തെട്ടാം തീയതി രാവിലെ ആറു മണിയോടെ ഹരിപ്പാട് ക്ഷേത്രത്തിൽ നിന്ന് മണ്ണാറശാലയിലേക്ക് സ്‌കൂട്ടറിൽ പോയ തെക്കേക്കര സ്വദേശിനി വത്സല (58) യുടെ മാലയാണ് ഇവരുടെ പിന്നാലെ ബൈക്കിൽ പോയി പൊട്ടിച്ചെടുത്തത്. മാല പൊട്ടിച്ചതോടെ സ്‌കൂട്ടർ നിയന്ത്രണം വിട്ട് വത്സല താഴെ വീഴുകയും ചെയ്തു. എന്നാൽ പ്രതി ഈ സമയം രക്ഷപ്പെട്ടിരുന്നു.
മുപ്പത് ഗ്രാമിന്റെ മാല കവർന്നത് സംബന്ധിച്ച് ഹരിപ്പാട് പോലീസിൽ പരാതി നൽകി. തുടർന്ന് എസ്,എച്.ഒ ശ്യാമാകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്ന് മഹാദേവിക്കാട് ഭാഗത്തു നിന്ന് പിടികൂടിയത്. പൊട്ടിച്ചെടുത്ത മാല രണ്ടു സ്ഥലത്തായി പണയം വച്ചതു കണ്ടെടുത്തു.