Publish Date: Mon, 11 Apr 2022 (20:47 IST)
Updated Date: Mon, 11 Apr 2022 (20:50 IST)
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. മറ്റന്നാളോടെ മഴ കൂടുതൽ കനക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് വരും മണിക്കൂറിൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം,ആലപ്പുഴ,ഇടുക്കി,എറണാകുളം,തൃശൂർ,പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്കും 40 കിമി വരെ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.