ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ് മിനി ലോറിയില്‍ ഇടിച്ചു; സഹോദരങ്ങളടക്കം 4 മരണം
ചെങ്ങന്നൂരിൽ വാഹനാപകടം: 4 മരണം
Publish Date: Wed, 27 Jun 2018 (09:57 IST)
Updated Date: Wed, 27 Jun 2018 (09:58 IST)
ചെങ്ങന്നൂരിൽ കെ എസ് ആർ ടി സി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ആലപ്പുഴ സ്വദേശികളായ നാലു പേരാണ് മരിച്ചത്. ചെങ്ങന്നൂരിലെ മുളക്കഴയിലാണ് സംഭവം. മിനി ലോറിയിലെ യാത്രക്കാരാണ് മരിച്ചത്.
ആലപ്പുഴ സ്വദേശികളായ പള്ളിപുരയിടത്തില്‍ ബാബു കെ, പുതുവല്‍ പുരയിടത്തില്‍ ബാബു, സജീവ്, ആസാദ് എന്നിവരാണ് മരിച്ചത്. ഇതില്‍ സജീവും ബാബുവും സഹോദരങ്ങളാണ്. അപകടത്തെ തുടര്‍ന്ന് ബസിലെ യാത്രക്കാരായ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രാവിലെ ആറര മണിയോടെ ചെങ്ങന്നൂരിലെ മുളക്കഴയിലാണ് സംഭവം. ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ബസും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.