Webdunia - Bharat's app for daily news and videos

Install App

'അച്ഛന്‍ അമ്മയുടെ തല ഭിത്തിയോടു ചേര്‍ത്ത് ഇടിച്ചത് കണ്ടു'; പരാതി നല്‍കി മകള്‍, സംസ്‌കാരിച്ച മൃതദേഹം പുറത്തെടുത്തു

സജിയുടെ ഭര്‍ത്താവ് സോണി (48)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ മരണത്തില്‍ മകള്‍ അച്ഛനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്

രേണുക വേണു
വ്യാഴം, 13 ഫെബ്രുവരി 2025 (08:21 IST)
ചേര്‍ത്തലയില്‍ വീട്ടിലെ ഗോവണിയില്‍ നിന്ന് വീണതിനെ തുടര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ നിഗൂഢത. ചേര്‍ത്തല നഗരസഭ 29-ാം വാര്‍ഡ് പണ്ടകശാലപ്പറമ്പില്‍ സജി (46) ആണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. സജിയുടേത് കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. സജിയുടെ മകള്‍ മീഷ്മ നല്‍കിയ പരാതിയാണ് സംശയങ്ങള്‍ക്കു കാരണം. 
 
സജിയുടെ ഭര്‍ത്താവ് സോണി (48)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ മരണത്തില്‍ മകള്‍ അച്ഛനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. മകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു പരിശോധനയ്ക്കു കൈമാറി. അച്ഛന്‍ അമ്മയുടെ തല ഭിത്തിയോടു ചേര്‍ത്ത് ഇടിക്കുന്നത് താന്‍ കണ്ടെന്നും ഇതേ തുടര്‍ന്നാണ് അമ്മ ഗുരുതരാവസ്ഥയില്‍ ആയതെന്നും പരാതിയില്‍ പറയുന്നു. 
 
തലയ്ക്കു ഗുരുതര പരുക്കേറ്റ നിലയില്‍ ജനുവരി എട്ടിനാണ് സജിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഒരു മാസം വെന്റിലേറ്ററിലായിരുന്ന സജി ചികിത്സയിലിരിക്കെ മരിച്ചു. തുടര്‍ന്ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിലായിരുന്നു സംസ്‌കാരം. ചൊവ്വാഴ്ച രാത്രിയാണു മകള്‍ മീഷ്മ അച്ഛനെതിരെ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്.
 
അച്ഛന്‍ അമ്മയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ട്. അച്ഛന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ആശുപത്രിയില്‍ വെച്ച് സത്യം പറയാതിരുന്നതെന്നും മിഷ്മ പൊലീസിനോടു പറഞ്ഞു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് മീഷ്മയുടെ പരാതിയെ തുടര്‍ന്ന് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

44 ദിവസത്തിന് ശേഷം ഉമാ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും

തൃശൂരില്‍ 12 വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് മോതിരം കുടുങ്ങി, 2 ദിവസം ആരോടും പറയാതെ രഹസ്യമായി സൂക്ഷിച്ചു

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ആളുകളെ മടിയന്മാരാക്കുമെന്ന് സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; മരണപ്പെട്ടത് 27 വയസുകാരന്‍, 40 ദിവസത്തിനുള്ളില്‍ മരിച്ചത് 7 പേര്‍

പാതിവില തട്ടിപ്പ്: ക്രൈം ബ്രാഞ്ച് പ്രാഥമിക വിവരശേഖരണം ആരംഭിച്ചു

അടുത്ത ലേഖനം
Show comments