Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

കൊലപാതക കേസില്‍ പരോളില്‍ ഇറങ്ങിയ ആള്‍ ബന്ധുവിനെ കുത്തിക്കൊന്നു

Cherupuzha

എ കെ ജെ അയ്യര്‍

, തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (13:03 IST)
കണ്ണൂര്‍: സഹോദരനെ വധിച്ച കേസില്‍ തടവിലായിരുന്നയാള്‍ പരോളില്‍ ഇറങ്ങിയ സമയത്ത് പിതൃഭാര്യയെ കുത്തിക്കൊന്നു. ചെറുപുഴ ജോസ് ഗിരി കട്ടപ്പള്ളി പൊട്ടക്കല്‍ പൗലോസിന്റെ ഭാര്യ റാഹേല്‍ (72) ആണ് കുത്തേറ്റ് മരിച്ചത്. പൗലോസിന്റെ സഹോദര പുത്രന്‍ ബിനോയ് (40)  ടെ കുത്തേറ്റാണ് റാഹേല്‍ മരിച്ചത്. 
 
സംഭവത്തില്‍ പൗലോസ് (78), പുത്രന്‍ ഡേവിഡ് (47) എന്നിവര്‍ക്കും ബിനോയുടെ കുത്തേറ്റു സാരമായി പരിക്കുണ്ട്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്നയുടന്‍ പ്രതി ഒളിവില്‍ പോയി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
2012 ലാണ് ഇയാള്‍ സഹോദരനെ കൊലപ്പെടുത്തി ജയിലില്‍ പോയത്. പരോളില്‍ ഇറങ്ങിയ പ്രതിയുടെ പരോള്‍ കോവിഡ് പശ്ചാത്തലത്തില്‍  നീട്ടിനല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പകല്‍ ഇയാള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിർബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ഹർജി, കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി