Publish Date: Sat, 06 Oct 2018 (08:28 IST)
Updated Date: Sat, 06 Oct 2018 (08:28 IST)
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം സംസ്ഥാനത്ത് അതിതീവ്ര മഴക്ക് കാരണമാകും എന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി ഡാം സനിയാഴ്ച തൂറക്കാൻ തീരുമാനമായി. ശനിയാഴ്ച രാവിലെ 11 മണിക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കും.
അഞ്ച് ഷട്ടറുകൾ ഉള്ള അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി 50 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. ശനിയാഴ്ച രാവിലെ പത്തുമണിക്ക് ജില്ലാ കലക്ടരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
വെള്ളിയാഴ്ച വൈകിട്ടോടെ ഡാം തുറക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് തീരുമാനം മരവിപ്പിക്കുകയായിരുന്നു. കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് ഡാം ശനിയാഴ്ച രാവിലെ തുറക്കാൻ തീരുമാനമായത്.