Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ

അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടും യശ്വന്ത് വര്‍മ്മ നല്‍കിയ മറുപടിയും ഉള്‍പ്പെടെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചീഫ് ജസ്റ്റിസ് കത്തെഴുതി.

yashwant varma

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 9 മെയ് 2025 (10:17 IST)
yashwant varma
ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ. സുപ്രീംകോടകോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ശുപാര്‍ശ ചെയ്തത്. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടും യശ്വന്ത് വര്‍മ്മ നല്‍കിയ മറുപടിയും ഉള്‍പ്പെടെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചീഫ് ജസ്റ്റിസ് കത്തെഴുതി.
 
സുപ്രീംകോടതി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. മാര്‍ച്ച് 14 രാത്രിയില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വര്‍മ്മയുടെ വസതിയില്‍ തീപിടുത്തം ഉണ്ടാവുകയായിരുന്നു. അത് അണക്കാനെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് ചാക്കുകളിലായി പണം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ജസ്റ്റിസ് വര്‍മ്മയെ പിന്നീട് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.
 
സംഭവത്തിന് പിന്നാലെ ഉപരാഷ്ട്രപതി അപലപിച്ചിരുന്നു. ജുഡിഷ്യല്‍ സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന സംഭവമാണിതെന്നും കൃത്യമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നുള്ള ആവശ്യങ്ങള്‍ പലമേഖലകളില്‍ നിന്നും വന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല'; ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ്