Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല'; ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ്

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം വലിയ യുദ്ധത്തിലേക്ക് നീങ്ങില്ലെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്

JD Vance

രേണുക വേണു

, വെള്ളി, 9 മെയ് 2025 (09:10 IST)
JD Vance

ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ്. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം ഒരു യുദ്ധത്തിലേക്ക് പോകില്ലെന്നാണ് കരുതുന്നതെന്നും വാന്‍സ് പറഞ്ഞു. ഫോക്‌സ് ന്യൂസിനോടാണ് യുഎസ് വൈസ് പ്രസിഡന്റിന്റെ പ്രതികരണം. 
 
' സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ഇടപെടുക എന്നത് മാത്രമാണ് ഞങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുക. എന്നാല്‍ അടിസ്ഥാനപരമായി ഈ വിഷയത്തില്‍ ഞങ്ങള്‍ ഇടപെടേണ്ട ആവശ്യമില്ല. ആയുധങ്ങള്‍ താഴെ വയ്ക്കാന്‍ ഇന്ത്യയോടും പാക്കിസ്ഥാനോടും ആവശ്യപ്പെടാന്‍ അമേരിക്കയ്ക്കു സാധിക്കില്ല. അതേസമയം നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഈ വിഷയങ്ങളെ നേരിടുന്നത് ഞങ്ങള്‍ തുടരും,' വാന്‍സ് പറഞ്ഞു. 
 
' ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം വലിയ യുദ്ധത്തിലേക്ക് നീങ്ങില്ലെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഒരു ആണവ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തില്ലെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കും': ജയസൂര്യ