Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സുപ്രീംകോടതി വിധി മറികടക്കാൻ നിയമ നിർമാണമില്ല, വിശ്വാസികളെ ആരും തടയരുത്, ക്രമസമാധാന പ്രശ്‌നങ്ങൾ വളരെ ശക്തമായി തന്നെ നേരിടും': മുഖ്യമന്ത്രി

'സുപ്രീംകോടതി വിധി മറികടക്കാൻ നിയമ നിർമാണമില്ല, വിശ്വാസികളെ ആരും തടയരുത്, ക്രമസമാധാന പ്രശ്‌നങ്ങൾ വളരെ ശക്തമായി തന്നെ നേരിടും': മുഖ്യമന്ത്രി

'സുപ്രീംകോടതി വിധി മറികടക്കാൻ നിയമ നിർമാണമില്ല, വിശ്വാസികളെ ആരും തടയരുത്, ക്രമസമാധാന പ്രശ്‌നങ്ങൾ വളരെ ശക്തമായി തന്നെ നേരിടും': മുഖ്യമന്ത്രി
തിരുവനന്തപുരം , ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (11:40 IST)
ശബരിമല യുവതീ പ്രവേശത്തിൽ സുപ്രീംകോടതി വിധി മറികടക്കാൻ നിയമ നിർമാണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. വിശ്വാസികളെ ആരും തടയരുത്. ക്രമസമാധാന പ്രശ്‌നങ്ങൾ വളരെ ശക്തമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
കേരളത്തിന്റെ പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള നിര്‍മാണത്തിനായി സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
അതേസമയം, പദ്ധതികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രി ചെയര്‍മാനായി ഉപദേശക സമിതി രൂപീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും സമിതിയിലെ അംഗങ്ങളായിരിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്. 
 
യുവ സംരഭകന്‍ എന്ന നിലയില്‍ ബൈജൂസ് ലേണിംഗ് ആപ്പിന്റെ ബൈജുവിനെയും ഉള്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയും അംഗമാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുമെന്നും മന്ത്രിസഭയുടെ അംഗീകാരത്തോട മാത്രമായിരിക്കും എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയിൽ നിന്ന് പുറത്തേക്കില്ല, പുറത്തായാൽ ഉദ്ദേശിച്ചത് നടകില്ല: പത്മപ്രിയ