Select Your Language

Notifications

webdunia
webdunia
webdunia
webdunia

സന്ധ്യയ്‌ക്ക് മുട്ടിലിഴഞ്ഞ് വഴിയിലിറങ്ങി; പിഞ്ചുകുഞ്ഞ് കാറുതട്ടി മരിച്ചു

ബുധനാഴ്ച വൈകിട്ട് 6.15ഓടെയാണ് സംഭവം.

സന്ധ്യയ്‌ക്ക് മുട്ടിലിഴഞ്ഞ് വഴിയിലിറങ്ങി; പിഞ്ചുകുഞ്ഞ് കാറുതട്ടി മരിച്ചു

റെയ്‌നാ തോമസ്

, വ്യാഴം, 16 ജനുവരി 2020 (07:52 IST)
വിളക്കുവയ്‌ക്കുവാൻ അമ്മ പിന്നോട്ട് തിരിഞ്ഞപ്പോൾ ഇടവഴിയിലേക്ക് മുട്ടിലിഴിഞ്ഞിറങ്ങിയ ഒൻപതുമാസം പ്രായമുള്ള കുഞ്ഞ് കാറുതട്ടി മരിച്ചു. ആലപ്പുഴ കരളകം വാർഡിൽ കൊച്ചുകണ്ടത്തിൽ ജി. രാഹുൽ കൃഷ്ണയുടെ മകൾ ശിവാംഗിയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6.15ഓടെയാണ് സംഭവം.
 
ഇവർ സതാനം വാർഡിൽ സായികൃപ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സന്ധ്യ‌യ്ക്ക് വിളക്ക് കത്തിക്കുന്ന സമയത്ത് കുട്ടി പുറത്തേക്കിറങ്ങുകയായിരുന്നു. വഴിയോട് ചേർന്നുള്ള വീടിന് ഗേറ്റ് ഇല്ലായിരുന്നു. വഴിയുടെ വളവിലായിരുന്നു വീട്.
 
ഇരുട്ടുപരന്നതിനാൽ കുട്ടി പുറത്തിറങ്ങിയത് ആരും കണ്ടില്ല. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഹുൽ ഓട്ടോ ഡ്രൈവറാണ്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. നോർത്ത് പോലീസ് കേസെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് സ്തീകളെ ഞാൻ കൊന്നു, ലൈവ് ഷോയിൽ യുവാവിന്റെ വെളിപ്പെടുത്തൽ, സ്റ്റുഡിയോയിൽ എത്തി അറസ്റ്റ് ചെയ്ത് പൊലീസ്