കുഴിമന്തി കഴിച്ച് അസ്വസ്ഥത; മൂന്ന് വയസുകാരി മരിച്ചു
ചടയമംഗലം കള്ളിക്കോട് അംബികാ വിലാസം സാഗറിന്റെ മകൾ ഗൗരി നന്ദനയാണ് മരിച്ചത്.
കൊല്ലം ചടയമംഗലത്തെ ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് വയസ്സുകാരി മരിച്ചു. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസം സാഗറിന്റെ മകൾ ഗൗരി നന്ദനയാണ് മരിച്ചത്.
കുടുംബാംഗങ്ങൾക്കൊപ്പമാണ് ഗൗരിയും ഇന്നലെ രാത്രി ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചത്. എന്നാൽ ഇത് കഴിച്ചയുടൻ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദക്ഷ്യവിഷബാധയാണ് മരണകാരണമെന്നു പ്രാഥമിക നിഗമനം. ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോന നടത്തുന്നു.