ഒരു കുഞ്ഞിന് ജൻമം നൽകണം എന്ന സ്ത്രീയുടെ ജീവിതാഭിലാഷം ഒടുവിൽ സാധിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ കർഷക കുടുംബത്തിൽനിന്നുമുള്ള സ്ത്രീയാണ് 75ആം വയസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വാർധക്യ സഹജമായ ഏറെ വെല്ലുവിളികൾ നേരിടുന്ന സ്ത്രീയാണ് പ്രസവിക്കണം എന്ന ആഗ്രഹം സഫലികരിക്കാൻ എല്ലാ വെല്ലുവിളികളെയും മറികടന്നത്.
നേരത്തെ ഒരു പെൺകുട്ടിയെ ദത്തെടുത്ത് ഇവർ വളർത്തിയിരുന്നു എങ്കിലും സ്വന്തമായി കുഞ്ഞിന് ജൻമം നൽകണം എന്ന് സ്ത്രീയുടെ ഉറച്ച തീരുമാനത്തെ തുടർന്നാണ് ഡോക്ടർമാർ സ്ത്രീക്കൊപ്പം നിൽക്കാൻ തീരുമാനിച്ചത്. വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമേ സ്ത്രീക്ക് ഒരു ശ്വസകോശമേ ഒള്ളു എന്നത് ഡോക്ടർമാരിൽ അശങ്ക ഉണ്ടാക്കിയിരുന്നു.
ആറാം മാസത്തിൽ സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. 600ഗ്രാം മാത്രമാണ് കുഞ്ഞിന് ഭാരം ഉണ്ടായിരുന്നത്. അതിനാൽ കുഞ്ഞിനെ പ്രത്യേക നവജാത ശിശു പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാരം കുറവുണ്ടെങ്കിലും കുഞ്ഞിന് മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.