ഹൈദരാബാദ്: വിവാഹ പ്രായം ആകാത്ത പതിനാറുകാരിയെ വിവാഹം ചെയ്ത മലയാളിയായ 56 കാരനെ പോലീസ് തിരയുന്നു. ഇതുമായി ബന്ധപ്പെട്ട പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ സ്ത്രീ ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്‌റ് ചെയ്തു. മലയാളിയായ വരന്‍ അബ്ദുല്‍ ല്തത്തീഫ് പറമ്പന്‍ ഒളിവില്‍ പോയി.
ഇത്തരം വിവാഹങ്ങള്‍ കുറ്റകരമാണ് എന്നറിഞ്ഞിട്ടും കൂട്ടുനിന്ന പുരോഹിതന്‍ മുഹമ്മദ് ബദിയുദ്ദീന്‍ ഖാദിരിയും വിവാഹ ദല്ലാളര്‍മാരായ അബ്ദു റഹിമാന്‍, വസീം ഖാന്‍ എന്നിവര്‍ക്കൊപ്പം പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ ഹൈറുന്നീസ എന്നിവരാണ് അറസ്റ്റിലായത്. വരനെ പിടികൂടാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മാതാവ് നേരത്തെ മരിച്ചതിനൊപ്പം പിതാവ് അസുഖ ബാധിതനായി കിടപ്പിലുമാണ്. വിവാഹ വിവരം അറിഞ്ഞയുടന്‍ കുട്ടിയുടെ മറ്റൊരു ബന്ധുവാണ് പോലീസില്‍ പരാതി നല്‍കിയത്. വരാന്തയില്‍ നിന്ന് ബന്ധുവായ സ്ത്രീ രണ്ടര ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. വരനെതിരെ പോക്‌സോ നിയമ പ്രകാരവും ശൈശവ വിവാഹ നിരോധന നിയമ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.