Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആയുർവേദ തീറ്റ നൽകിയാൽ കോഴികൾ ആയുർവേദ മുട്ട ഇടും; ചിക്കനും മുട്ടയും വെജിറ്റേറിയൻ ആയി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി

ചിക്കനെയും മുട്ടയെയും വെജിറ്റേറിയൻ ആയി വർഗീകരിക്കണമെന്നും അദ്ദേഹം ആയുഷ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

ആയുർവേദ തീറ്റ നൽകിയാൽ കോഴികൾ ആയുർവേദ മുട്ട ഇടും; ചിക്കനും മുട്ടയും വെജിറ്റേറിയൻ ആയി  പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി
, ബുധന്‍, 17 ജൂലൈ 2019 (15:01 IST)
കോഴിയെയും കോഴിമുട്ടയെയും വെജിറ്റേറിയൻ ആയി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പാർലമെന്റിൽ. രാജ്യസഭയിൽ ആയുർവേദത്തെ പറ്റിയുള്ള ചർച്ചയിലാണ് സഞ്ജയ് റാവത്ത് വിചിത്രവാദം ഉന്നയിച്ചത്. ആയുർവേദ ഭക്ഷണം മാത്രം നൽകിയാൽ കോഴികൾ ആയുർവേദ മുട്ട ഇടുമെന്നാണ് പഠനങ്ങൾ പറുന്നതെന്നും, സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് പ്രോട്ടീനിനായി ആ മുട്ട കഴിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിക്കനെയും മുട്ടയെയും വെജിറ്റേറിയൻ ആയി വർഗീകരിക്കണമെന്നും അദ്ദേഹം ആയുഷ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
 
'ഒരിക്കൽ ഞാൻ നന്ദുർബാർ പ്രദേശത്തെ ഒരു ചെറിയ ചേരിയിൽ പോയി. അവിടുത്തെ ആദിവാസികൾ ഒരു ഭക്ഷണം കൊണ്ടുവന്നു തന്നു. അതെന്താണെന്ന് ചോദിച്ചപ്പോൾ ആയുർവേദിക് ചിക്കൻ എന്നാണ് മറുപടി പറഞ്ഞത്. എല്ലാ അസുഖങ്ങളും ഭേദമാക്കാൻ കഴിയുംവിധമാണ് അവർ കോഴിയെ വളർത്തുന്നതത്രേ.' - റാവത്ത് പറഞ്ഞു. മഞ്ഞളും പാലും ചേർത്തുള്ള പാനീയത്തിന്റെ ആരോഗ്യഗുണം തിരിച്ചറിഞ്ഞ് പാശ്ചാത്യലോകത്തുള്ളവർ ശീലമാക്കുമ്പോൾ ഇന്ത്യക്കാർ അത് അവഗണിക്കുകയാണെന്നും റാവത്ത് കൂട്ടിച്ചേർത്തു
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇളയച്ഛന്‍ അറസ്റ്റില്‍