Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുപ്പിറവിയുടെ സ്മരണയിൽ ലോകം ക്രിസ്മസ് ആഘോഷിക്കുന്നു,ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രുഷകൾ

തിരുപ്പിറവിയുടെ സ്മരണയിൽ ലോകം ക്രിസ്മസ് ആഘോഷിക്കുന്നു,ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രുഷകൾ
, ബുധന്‍, 25 ഡിസം‌ബര്‍ 2019 (09:51 IST)
ലോകമെങ്ങുമുള്ള മുഴുവൻ മനുഷ്യരാശിക്കും ശാന്തിയും സമാധാനവുമേകി തിരുപ്പിറവിയുടെ നന്മയിൽ ലോകമെങ്ങും വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുന്നു. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രാർത്ഥനാ നിർഭരമായ മനസുമായി ക്രൈസ്തവർ പാതിരാകുറുബാനയിൽ ഒത്തുചേർന്നു. 
 
മതങ്ങളുടെ പേരിൽ ഭിന്നിപ്പിക്കുന്നവർ ലോകത്തെ മറ്റ് രാജ്യങ്ങളിലേതു പോലെ ഇന്ത്യയിലുമുണ്ടെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി ക്രിസ്മസ് ദിന സന്ദേശത്തിൽ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ക്രിസ്മസ് ശുശ്രുഷകൾക്ക് ഫ്രാൻസിസ് മാർപ്പാപ്പ നേത്രുത്വം നൽകി. 
 
സഭയുടെ വീഴ്ചകൾ ദൈവത്തിൽ നിന്ന് അകറ്റാതിരിക്കട്ടെയെന്ന് ക്രിസ്മസ് ദിന സന്ദേശത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.വത്തിക്കാനിലെ പാതിരാക്കുർബാനയ്‌ക്ക് നേത്രുത്വം നൽകിയ മാർപ്പാപ്പ അതിനിടയിലാണ് വൈദികർക്കെതിരെയുയർന്ന ലൈംഗീകപീഡന ആരോപണങ്ങളെ കുറിച്ച് പരാമർശിച്ചത്. രണ്ട് പതിറ്റാണ്ടായി സഭ നേരിടുന്ന ആരോപണങ്ങൾ മറച്ചുവെക്കില്ലെന്ന് അടുത്തിടെ മാർപ്പാപ്പ വ്യക്തമാക്കിയിരുന്നു.
 
തിരുപ്പിറവി ദിനത്തിൽ ക്രിസ്തുവിന്റെ ജനനസ്ഥലമായ ബെത്‌ലഹേമിലും നൂറുകണക്കിന് വിശ്വാസികൾ ഒത്തുചേർന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൗരത്വപട്ടികയിൽ മോദി പറഞ്ഞത് ശരിയെന്ന് അമിത് ഷാ,ബിജെപി നിലപാട് മയപ്പെടുത്തുന്നു