തിരുവനന്തപുരം: അവതാരകയും മോഡലുമായ ജാഗി ജോൺ(45) കാൽ വഴുതി വീണ് മരിച്ചതാവാം എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റിനിടെ തലക്ക് പിന്നിൽ കണ്ടെത്തിയ മുറിവാണ് ഈ നിമഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ചെരുപ്പ് വഴുതിയതിന്റെ ലക്ഷണങ്ങളും അടുക്കളയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കുശേഷമായിരിക്കാം മരണം സംഭവിച്ചതെന്നാണ് നിഗമനം.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കൊളേജിലേക്ക് മാറ്റി. വീടിനകത്ത് മാറ്റാരെങ്കിലും വന്നതിന്റെ തെളിവുകളോ, ആത്മഹത്യ കുറിപ്പോ പൊലീസിന് ലഭിച്ചിട്ടില്ല. അകത്തന്നിന്നും പൂട്ടിയ നിലയിലായിരുന്നു വീട്. ഇതോടെയാണ് അപകട മരണമായിരിക്കാം എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
പ്രായാധിക്യം കാരണം ജാഗിയുടെ അമ്മ പരസ്പര വിരുദ്ധമായാണ് പൊലീസിനോടും മറ്റു ബന്ധുക്കളോടും സംസരിക്കുന്നത്. ഇവർക്ക് ഓർമ്മക്കുറവുള്ളതിനാൽ അമ്മയിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് പറഞ്ഞു.
ജാഗിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് കൊച്ചിയിലുള്ള സുഹൃത്ത് അറിയിച്ചതിനെ തുടര്‍ന്ന് കുടുംബ സുഹൃത്തായ ഡോക്ടര്‍ സ്ഥലത്തെത്തിയെങ്കിലും വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് വാതില്‍ പൊളി അകത്ത് കടന്നതോടെയാണ് അടുക്കളയിൽ മൃതദേഹം കണ്ടെത്തിയത്.