ലോട്ടറി: സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ ക്രിസ്മസ് - പുതുവത്സര ബമ്പര്‍ ടിക്കറ്റ് വില്‍പ്പന കുതിച്ചു കയറുന്നു. ഫെബ്രുവരി 5 ന് നടക്കാനിരിക്കുന്ന നമുക്കെടുപ്പിനായി നിലവില്‍ 30 ലക്ഷം ടിക്കുകളാണ് അച്ചടിച്ചത്. ഇതില്‍ 20 ലക്ഷത്തിലധികം ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ വിറ്റുതീര്‍ന്നു. ഒരു ടിക്കറ്റിന്റെ വില 400 രൂപയാണ്. സമ്മാന ഘടനയില്‍ വരുത്തിയ ആകര്‍ഷണിയമായ മാറ്റമാണ് വില്‍പ്പന കൂടാനുള്ള കാരണമായി ലോട്ടറി വകുപ്പ് അധികൃതര്‍ അവകാശപ്പെടുന്നത്.
നിലവില്‍ 4.33 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍. തൊട്ടു പിന്നില്‍ 2.35 ലക്ഷം ടിക്കുറുകള്‍ വിറ്റ തിരുന്നന്തപുരം ജില്ലയും മൂന്നാം സ്ഥാനത്ത് 2.15 ലക്ഷം ടിക്കുകള്‍ വിറ്റ തൃശൂര്‍ ജില്ലയുമാണുള്ളത്. ക്രിസ്മസ് ബമ്പര്‍ ഒന്നാം സമ്മാനം 20 കോടിയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപാ വീതം 20 പേര്‍ക്ക് നല്‍കുന്നതാണ്.