നോക്കുകൂലി വാങ്ങിയവര്‍ മര്യാദക്കാരായി; പ്രശ്‌നം പരിഹരിച്ചെന്ന് സുധീര്‍ കരമന
നോക്കുകൂലി വാങ്ങിയവര്‍ മര്യാദക്കാരായി; പ്രശ്‌നം പരിഹരിച്ചെന്ന് സുധീര്‍ കരമന
നടന്‍ സുധീര്‍ കരമനയില്‍ നിന്ന് വാങ്ങിയ നോക്കുകൂലി വാങ്ങിയ സംഭവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സിഐടിയു നേതാക്കളുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ വാങ്ങിയ പണം തിരികെ നല്‍കുമെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ചുമട്ടു തൊഴിലാളികള്‍ വ്യക്തമാക്കി.
തൊഴിലാളികള്‍ ഖേദം പ്രകടിപ്പിക്കുകയും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ട്രേഡ് യൂണിയന്‍ നേതൃത്വം നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായി സുധീര്‍ കരമന ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചു.
കുറ്റക്കാരെ കഴിഞ്ഞ പത്ത് ദിവസമായി സസ്പെൻഡ് ചെയത് മാറ്റി നിർത്തിയതിനാൽ തങ്ങളുടെ കുടുംബം പട്ടിണിയിൽ ആന്നെന്നും അതിനാൽ പ്രശ്നം പരിഹരിക്കണമെന്ന് അവർ അപേക്ഷിച്ചു. 25000 രുപ തിരികെ നൽകുകയും ചെയ്തു. ഇതോടെ നോക്കുകൂലി വിഷയം അവസാനിച്ചെന്നും താരം പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സിഐടിയു നേതാക്കളായ വി ശിവന്‍കുട്ടി , ജയന്‍ബാബു, അഡ്വ. ദീപക് എസ് പി കഴക്കൂട്ടം ലേബര്‍ ഓഫീസര്‍ എന്നിവരിടെ നേതൃത്വത്തിലാണ് പ്രശ്‌നം പരിഹരിച്ചത്. നേതാക്കളും തൊഴിലാളികളുമായി ലേബര്‍ ഓഫീസര്‍ നടത്തിയ ചര്‍ച്ചയില്‍ സുധീര്‍ കരമനയും പങ്കെടുത്തിരുന്നു.