Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം സിനിമാ തിയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കും

Cinema Theater

ശ്രീനു എസ്

, ശനി, 2 ജനുവരി 2021 (08:44 IST)
സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കും. കര്‍ശന മാര്‍ഗനിര്‍ദേശങ്ങളോടെ പ്രവര്‍ത്തിക്കാനാണ് അനുമതി. സീറ്റിന്റെ പകുതി പേര്‍ക്ക് മാത്രമേ തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കുകയുള്ളു. കൊവിഡ് മാനദണ്ഡം പാലിക്കണം. ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും.
 
നിരീക്ഷണങ്ങള്‍ക്ക് പോലീസിനേയും സെക്ടറല്‍ മജിസ്‌ട്രേറ്റ് മാരെ നിയമിക്കും. നീന്തല്‍ ഉള്‍പ്പെടെ സ്‌പോര്‍ട്‌സ് പരിശീലനത്തിനും അനുമതി നല്‍കി. ഇതിന് പുറമെ ആരാധനാലയങ്ങളിലെ ഉത്സവങ്ങളില്‍ കലാപരിപാടികള്‍ക്കും അനുമതി നല്‍കി. ഇന്‍ഡോറില്‍ 100 പേര്‍ക്കും, ഔട്ട് ഡോറില്‍ 200 പേര്‍ക്കും അനുമതി നല്‍കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനാറംഗ പഞ്ചായത്തില്‍ ബി.ജെ.പി ക്ക് ഒരു സീറ്റ് മാത്രം, എങ്കിലും പ്രസിഡന്റ് പദവി ലഭിച്ചു