റാന്നി പെരുനാട്ടിലെ സിഐടിയു പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. സിഐടിയു പ്രവര്‍ത്തകന്‍ ജിതിന്റെ കൊലപാതകത്തില്‍ അഖില്‍, ഷാരോണ്‍, ആരോമല്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ആകെ 8 പ്രതികളാണുള്ളത്. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍ എന്നീ പ്രതികള്‍ ഒളിവിലാണ്. കൊല്ലപ്പെട്ട ജിതിനൊപ്പം ഉണ്ടായിരുന്ന ആനന്തിനെ പ്രതികള്‍ ആക്രമിച്ച സമയത്ത് തടയാന്‍ എത്തിയതായിരുന്നു ജിതിന്‍.
അതേസമയം കൊലപാതകത്തിന് പിന്നില്‍ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് 36 കാരനായ ജിതിന്‍ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ജിതിന്റെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
പോസ്റ്റ്‌മോര്‍ട്ടതിനു ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ തര്‍ക്കമില്ലെന്നാണ് പോലീസിന്റെ നിഗമനം.