Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തു ദിവസത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല

ഇന്ന് പുലര്‍ച്ചെ കുടുംബത്തോടൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്രതിരിച്ചത്. ദുബായ് വഴിയാണ് യാത്ര.

Cabinet Decisions, Cabinet Decisions June 18, Pinarayi Vijayan

സിആര്‍ രവിചന്ദ്രന്‍

, ശനി, 5 ജൂലൈ 2025 (12:30 IST)
പത്തു ദിവസത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു. പതിവുപോലെ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. മയോ ക്ലിനിക്കിലാണ് ചികിത്സ. ഇന്ന് പുലര്‍ച്ചെ കുടുംബത്തോടൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്  യാത്രതിരിച്ചത്. ദുബായ് വഴിയാണ് യാത്ര. 
 
അതേസമയം മുഖ്യമന്ത്രിയുടെ യാത്രയെ പ്രതിപക്ഷത്തിലെ നേതാക്കള്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ വിവാദങ്ങള്‍ ശക്തമായ സമയത്താണ് മുഖ്യമന്ത്രിയുടെ യാത്ര. അതേസമയം ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. മകന്റെ ജോലിയും മകളുടെ ചികിത്സയും ഉറപ്പാക്കുമെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തിന് അടിയന്തര സഹായമായി അലക്ഷം രൂപ മന്ത്രി വാസവന്‍ നല്‍കി.
 
അതേസമയം മരിച്ച ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. വാരിയല്ലുകള്‍ ഒടിഞ്ഞു, തലയോട്ടി പൊട്ടിയിട്ടുണ്ട്. തലയോല പറമ്പ് സ്വദേശിനി 52 കാരിയായ ബിന്ദുവാണ് മരണപ്പെട്ടത്. തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവും മരണത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെ വന്നില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു.
 
പിന്നാലെയാണ് ജെസിബി എത്തിച്ച് അഗ്നിശമന സേനാംഗങ്ങളും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബിന്ദുവിനെ കണ്ടെത്തി അത്യാഹിത വിഭാഗത്തില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബിന്ദുവിന്റെ മകള്‍ ട്രോമാകെയറില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളേജിന്റെ പതിനാലാം വാര്‍ഡിന്റെ ശുചിമുറികള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ഇടിഞ്ഞു വീണത്. ബിന്ദുവിനെ കണ്ടെത്തി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി വേണ്ട; ബിന്ദുവിന്റെ കുടുംബം